അവതാരകയായും നടിയായും നര്‍ത്തകിയായും കഴിവ് തെളിയിച്ച തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. സിനിമയിലെത്തിയ കാലം മുതലേ തന്നെ താന്‍ സെലക്ടീവാണെന്ന് താരം പറയുന്നു. തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നു പറഞ്ഞ താരം 2 സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.
തെലുങ്കില്‍ നിന്നായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായതെന്നു കേരള കൌമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.. ”എന്റെ മാനേജര്‍ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാന്‍ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്ക്രിപ്ടില്‍ മാറ്റം വരുത്തിയാല്‍ അഭിനയിക്കാമെന്നു പറഞ്ഞ് ഞാന്‍ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകന് തന്നെ മാറി.
വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകന് ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങള്‍ക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയില്‍ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തില്‍ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാന്‍ ഉപേക്ഷിച്ചു. മൊത്തം കരിയറില്‍ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.” താരം പറഞ്ഞു.
Post Your Comments