സച്ചിയുടെ വിയോഗത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്, പോയി. എന്ന ഒറ്റവാക്കില്‍ അദ്ദേഹം ഒരു നൊമ്പര കടലു തന്നെ ഒളിപ്പിച്ചത്. സച്ചിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട് പൃഥ്വിരാജ്.
അന്ന് സച്ചി ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു ചോക്ലേറ്റ്. അന്ന് മുതല്‍ സച്ചിയും പൃഥ്വിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രം അനാര്‍ക്കലിയിലും പൃഥ്വിയായിരുന്നു നായകന്. സച്ചിയുടെ രണ്ടാമത്തെ സംവിധാനമാണ് അയ്യപ്പനും കോശിയും.
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) രാത്രി പത്തരയോടെയാണ് അന്തരിച്ചത്. വളരെ ചുരുക്കം സിനിമകളിലൂടെ മലയാളസിനിമയുടെ മുഖ്യധാരയില്‍ ഉദിച്ചുയര്‍ന്ന് കാലമധികം കഴിയും മുന്‍പാണ് സച്ചിയുടെ മടക്കം. അയ്യപ്പനും കോശിയും, അനാര്‍ക്കലി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
https://www.facebook.com/PrithvirajSukumaran/posts/3025297520858625
ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന് ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം.
Post Your Comments