GeneralLatest NewsMollywood

23 വർഷങ്ങൾക്കു മുൻപുള്ള ഒരു ജൂണിലാണ് ഇത്തരത്തിൽ ഒരു വേദന ഞാൻ അനുഭവിച്ചത്; ഹൃദയം നുറുങ്ങുന്ന വേദനയുമായി പൃഥ്വിരാജ്

നമ്മൾ രണ്ടും ഒരുപോലെയാണെന്ന് നിങ്ങൾ പറയുമായിരുന്നു. അതെ അങ്ങനെയാണ്. പക്ഷേ ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നതു പോലെയാകില്ല നിങ്ങൾക്ക് അനുഭവപ്പെടുക

പ്രിയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വിയോഗത്തിൽ തന്റെ വേദന പങ്കുവച്ച് നടൻ പൃഥ്വിരാജ്. എന്റെ ഒരു ഭാഗമാണ് നിങ്ങൾക്കൊപ്പം ഇന്നു പോയത് സച്ചി എന്നും 23 വർഷങ്ങൾക്കു മുൻപുള്ള ഒരു ജൂണിലാണ് ഇത്തരത്തിൽ ഒരു വേദന താന്‍ അനുഭവിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിൽ പൃഥ്വി പറയുന്നു.

കുറിപ്പ്

സച്ചി,
എനിക്ക് ലഭിച്ച ഒരുപാട് സന്ദേശങ്ങളും എനിക്ക് വന്ന ഫോൺ കോളുകളിൽ അറ്റൻഡ് ചെയ്ത ചിലതുമൊക്കെ ഞാൻ എങ്ങനെ ഇതു സഹിക്കുന്നു എന്നാണ് ചോദിക്കുന്നത്. എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് അവർ. എന്നെയും നിങ്ങളെയും അറിയാവുന്നവർക്ക് നമ്മളെയും നന്നായി അറിയാമെന്ന് ഞാൻ കരുതുന്നു. പക്ഷേ അവർ പറഞ്ഞ ഒരു കാര്യത്തോട് എനിക്ക് വിയോജിപ്പുണ്ട്. ‘നിങ്ങൾ പോയത് കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ’ എന്ന് അവരൊക്കെ പറയുമ്പോഴും നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും എല്ലാം അറിയാവുന്ന എനിക്ക് അയ്യപ്പനും കോശിയുമല്ല നിങ്ങളുടെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാനാകും. നിങ്ങളുടെ ആഗ്രഹങ്ങളുടെ തുടക്കം മാത്രമായിരുന്നു ആ ചിത്രം. നിങ്ങളുടെ സിനിമാജീവിതം അത്രയും ഇൗ ഒരു പോയിന്റിലേക്കുള്ള യാത്രയായിരുന്നു.

പറയാത്ത ഒരുപാട് കഥകൾ, പൂർത്തീകരിക്കാനാകാത്ത ഒരുപാട് ആഗ്രഹങ്ങൾ. രാവെളുക്കുവോളം വാട്ട്സാപ്പിലെ ശബ്ദസന്ദേശങ്ങൾ വഴിയുള്ള കഥപറച്ചിലുകൾ. ഒരുപാട് ഫോൺ കോളുകൾ. മുന്നോട്ടുള്ള വർഷങ്ങളിലേക്കായി നമ്മൾ ഒരു ഗംഭീര പദ്ധതി തന്നെ ഉണ്ടാക്കിയിരുന്നു നമ്മൾ രണ്ടാളും കൂടി. പക്ഷേ നിങ്ങൾ പോയി. നിങ്ങൾ സിനിമയെക്കുറിച്ചുള്ള വീക്ഷണവും മുന്നോട്ടുള്ള വർഷങ്ങളിലെ പദ്ധതികളെക്കുറിച്ചും മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ എന്നോടു പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ അടുത്ത 25 വർഷത്തെ മലയാള സിനിമയും എന്റെ കരിയറും ഒക്കെ മറ്റൊരു തലത്തിലുള്ളതാകുമായിരുന്നു. സിനിമയെ മറക്കാം. നിങ്ങൾ എന്നും എന്റെ അടുത്തുണ്ടാകാനും വാട്ട്സാപ്പിൽ ‌നേരത്തെ അയച്ചതു പോലൊരു ശബ്ദ സന്ദേശം ലഭിക്കാനും ഒരു ഫോൺ കോൾ ലഭിക്കാനും എല്ലാ സ്വപ്നങ്ങളും ത്യജിക്കേണ്ടിയിരുന്നെങ്കിൽ അതിനും ഞാൻ തയ്യാറായിരുന്നു.

നമ്മൾ രണ്ടും ഒരുപോലെയാണെന്ന് നിങ്ങൾ പറയുമായിരുന്നു. അതെ അങ്ങനെയാണ്. പക്ഷേ ഇപ്പോൾ എനിക്ക് അനുഭവപ്പെടുന്നതു പോലെയാകില്ല നിങ്ങൾക്ക് അനുഭവപ്പെടുക എന്നെനിക്ക് തോന്നുന്നു. 23 വർഷങ്ങൾക്കു മുൻപുള്ള ഒരു ജൂണിലാണ് ഇത്തരത്തിൽ ഒരു വേദന ഞാൻ അനുഭവിച്ചത്. നിങ്ങളെ അറിയുന്നത് ഒരു അഭിമാനമായിരുന്നു സച്ചി. എന്റെ ഒരു ഭാഗമാണ് നിങ്ങൾക്കൊപ്പം ഇന്നു പോയത്. ഇന്നു മുതൽ നിങ്ങളെ ഒാർക്കുക എന്നാൽ എന്റെ ഒരു ഭാഗത്തെ തന്നെ ഒാർക്കുന്നതു പോലെയാണ്. വിശ്രമിക്കൂ സഹോദരാ. നന്നായി വിശ്രമിക്കൂ പ്രതിഭാശാലി. അടുത്ത വശത്ത് നമുക്ക് കാണാം. പക്ഷേ ആ സാൻഡൽവുഡ് കഥയുടെ ക്ലൈമാക്സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല.

shortlink

Related Articles

Post Your Comments


Back to top button