പുതിയ വെബ് സീരിസുമായി തെന്നിന്ത്യന്‍ പ്രിയ സം വിധായകന്‍ ഗൗതം മേനോൻ എത്തുന്നു. ദേശീയ പുരസ്കാര ജേതാവും സിനിമോട്ടോഗ്രാഫറുമായ പിസി ശ്രീറാം ആണ് വെബ് സീരീസിന് വേണ്ടി ക്യാമറ ചെയ്യുന്നത്. ഗൗതം മേനോൻറെ കൂടെയാണ് നീണ്ട ഇടവേളക്ക് ശേഷം ജോലി ആരംഭിക്കാൻ പോകുന്നതെന്ന് പിസി ശ്രീറാം ട്വിറ്ററില്‍ കുറിച്ചു.
”നീണ്ട ഇടവേളക്ക് ശേഷം ജോലി ആരംഭിക്കാൻ കാത്തിരിക്കുന്നു. ആമസോൺ പ്രൈമിനു വേണ്ടി പുതിയൊരു വെബ് സീരീസുമായി എത്തുന്നു.സംവിധായകന്‍ ഗൗതം മേനോന്‍ ആയിരിക്കും സീരീസ് സംവിധാനം ചെയ്യുന്നത്.” ലോക്ക്‌ഡൗൺ പൂർത്തിയായതിനു ശേഷമുള്ള തന്‍റെ അടുത്ത പ്രൊജക്റ്റ് ഇതാണെന്ന് ശ്രീറാം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments