
എല്ലാവരെയും അതിശയിപ്പിക്കുന്ന കോമഡി നടൻ, സ്വഭാവ നടന്, വില്ലന്‍ എന്നിങ്ങനെ ഏതു കഥാപാത്രവും അതിന്റേതായ തന്മയത്തത്തോടു കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി വാങ്ങിയിരുന്ന താരമാണ് രാജന് പി.ദേവ്.
എന്നാൽ പ്രേക്ഷകരെ വിറപ്പിക്കാനും ചിരിപ്പിക്കാനും ഒരുപോലെ കഴിഞ്ഞിരുന്ന നടന്. രാജന്.പി ദേവ് ഓര്‍മയായിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ഇന്നലെ രാജന്.പി ദേവിന്റെ ജന്മദിനമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡാഡിച്ചന്റെ ജന്മദിനം ആദ്യമായും അവസാനമായും ആഘോഷിച്ചതിന്റെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് മകന് ജുബില്‍ രാജന്.പി ദേവ്.
ജുബിലിന്റെ കുറിപ്പ് വായിക്കാം…
ഞങ്ങളുടെ പിറന്നാൾ ആഘോഷിക്കാൻ ഡാഡിച്ചന് എന്നും ഭയങ്കര ഉത്സാഹം ആയിരുന്നു.. പക്ഷെ ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് പറ്റിയിട്ടില്ല… ഡാഡിച്ചൻ ഏതെങ്കിലും ഷൂട്ടിംഗ് സെറ്റുകളിലായിരിക്കും…!! അഥവാ വീട്ടിൽ ഉണ്ടെങ്കിലും ഡാഡിച്ചന് വലിയ ഉത്സാഹം ഒന്നും കാണില്ല… പക്ഷെ 2009 June 18, എന്നോട് പറഞ്ഞു നമുക്ക് Choice -ൽ (എന്റെ മൂത്ത സഹോദരിയും കുടുംബവും താമസിക്കുന്ന villa ) പോയി കേക്ക് cut ചെയ്യാമെന്ന്.. !! ഞാൻ okay പറഞ്ഞു… എന്റെ ഒരു friend ഉണ്ടായിരുന്നു, പ്രശാന്ത്, അവനെയും കുടുംബത്തെയും വിളിക്കാൻ പറഞ്ഞു.. !! അവന്റെ അമ്മാവൻ ഡാഡിച്ചന്റെ സുഹൃത്താണ്. അങ്ങനെ അവനും ഭാര്യയും കുഞ്ഞും വന്നു..അങ്ങനെ എന്റെ പെങ്ങളുടെ വീട്ടിൽ ഞങ്ങൾ എല്ലാവരുംകൂടി ഡാഡിച്ചന്റെ പിറന്നാൾ ആഘോഷിച്ചു.. പക്ഷെ അത് ഡാഡിച്ചന്റെ ആദ്യത്തേയും അവസാനത്തെയും bithday സെലിബ്രേഷൻ ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല
https://www.facebook.com/jubil.rajanpdev/posts/777637666105193
Post Your Comments