പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് കണ്ണീരോടെ വിട നല്കി കലാകേരളം, ഔദ്യോഗിക ബഹുമതികളോടെയാണ് രവിപുരം ശ്മശാനത്തില്‍ സച്ചിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. സംവിധായകന് രഞ്ജിത്ത്, നടന് സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേര് സച്ചിക്ക് യാത്രമൊഴി നേര്‍ന്ന് എത്തിയിരുന്നു.
കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് രവിപുരത്ത് സംസ്കാര ചടങ്ങുകള്‍ നടന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മുകേഷ്, ലാല്‍ തുടങ്ങി നിരവധി പേര് സച്ചിയെ അവസാനമായി കാണാന്‍ അഡ്വക്കേറ്റ് ചേംബറിലെത്തി.
2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്റിലേറ്ററിലായിരുന്നു അദ്ദേഹം
Post Your Comments