തനിക്ക് ഒരു സിനിമയിലൂടെ ജീവിതം തിരിച്ചു തന്ന സഹോദരനായിരുന്നു സച്ചിയെന്ന് നടന്‍ ദിലീപ്. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ തന്റെ വേദന പങ്കുവച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സച്ചിയോട് തനിക്കുള്ള ബന്ധം ദിലീപ് വ്യക്തമാക്കിയത്.
പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത് പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർ പാടിൽ കണ്ണീർ അഞ്ജലികൾ എന്നായിരുന്നു താരം കുറിച്ചത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. ഇന്നലെ രാത്രിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ അന്തരിച്ചത്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ വെന്‍റിലേറ്ററിലായിരുന്നു അദ്ദേഹം.
https://www.facebook.com/ActorDileep/posts/2114514008712357
Post Your Comments