നടൻ ‘സുശാന്തിന്റെ സംസ്കാരചടങ്ങുകളില്‍ സാക്ഷിയാകാന്‍ ഞാനുമുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു എന്റേതും. അതും ഇരുട്ടേറിയതും ഏകാന്തവുമായിരുന്നു. പക്ഷേ, മരണം അതിന് ഒരു ഉത്തരമല്ല. ആത്മഹത്യ പരിഹാരവുമല്ല.
എന്നാൽ ഒരു നിമിഷമെങ്കിലും സുശാന്ത് സ്വന്തം കുടുംബത്തെ കുറിച്ചോ സുഹൃത്തുക്കളെ കുറിച്ചോ അവന്റെ വേര്‍പാടില്‍ വേദനിക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ കുറിച്ചോ ചിന്തിച്ചിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണ്. ആളുകള്‍ എത്രത്തോളം അയാളെ കരുതിയിരുന്നെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍.
ഞാനിന്ന് സുശാന്തിന്റ അച്ഛനെ കണ്ടിരുന്നു. മകന്റെ ചിതയ്ക്ക് തീ കൊളുത്താനെത്തിയ അദ്ദേഹത്തിന്റെ കണ്ണുകളിലെ ദുഃഖം അസഹനീയമായിരുന്നു. അവന്റെ സഹോദരി കരയുന്നത് കണ്ടുനില്‍ക്കേണ്ടി വന്നതിനെക്കാള്‍ ദുരന്തക്കാഴ്ച മറ്റെന്തുണ്ട്.
യഥാർഥത്തിൽ സ്വയം ഒരു കുടുംബം എന്നു വിശേഷിപ്പിക്കുന്ന ഫിലിം ഇന്‍ഡസ്ട്രി ഗൗരവമായ വിചിന്തനത്തിന് തയ്യാറാകണം. നല്ലതിനായി നാം മാറേണ്ടതുണ്ട്. പരദൂഷണം കുറച്ച് പരസ്പരമുള്ള കരുതല്‍ വര്‍ദ്ധിപ്പിക്കണം. അഹങ്കാരവും അഹംബോധവും ഒഴിവാക്കി കഴിവുള്ളവരെ അംഗീകരിക്കാന്‍ ശീലിക്കണമെന്നും നടൻ വ്യക്തമാക്കി.
Post Your Comments