
മലയാളികളുടെ ഇഷ്ട താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. നായികയായി തിളങ്ങി നിന്ന സമയത്താണ് ബിജു മേനോനുമായി വിവാഹം. അതിനു ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത സംയുക്ത വർമ്മ സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. വീട്ടിലെ ബിജുമേനോൻറെ ട്രോളുകളെ കുറിച്ച് തുറന്നു പറയുകയാണ് ‘വനിത’യ്ക്ക് നല്കിയ അഭിമുഖത്തില്‍.
എന്നെ ട്രോളാൻ വേറെ ആരും വേണ്ട വീട്ടിൽ തന്നെയുണ്ട്. ഞാൻ ഏതു വേഷം ധരിച്ചാലും ആദ്യത്തെ കമൻറ് ബിജു ചേട്ടൻ ആയിരിക്കും എന്നും സംയുക്ത വർമ്മ പറയുന്നു.
ഒരു വലിയ കമ്മൽ ഇട്ടാൽ അടുത്തതായി വരും ബിജുവേട്ടൻറെ കമൻറ്, “വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ?”. പിന്നെ ചിലപ്പോൾ മുടിയൊന്ന് പുതിയ സ്റ്റൈലിൽ കെട്ടിയാൽ “തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട്” എന്ന് പറയും. ഇതൊക്കെ സ്ഥിരം പരിപാടികൾ ആണെന്നും താരം പറയുന്നു.
Post Your Comments