സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അദ്ദേഹത്തിനു വടക്കാഞ്ചേരി ആശുപത്രിയില്‍ നടത്തിയ ഇടുപ്പുശസ്ത്രക്രിയയ്ക്ക് ശേഷമാണ് ആരോഗ്യ നില ഗുരുതരമായത്. എന്നാല്‍ സച്ചിയുടെ ഇടുപ്പു ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ശസ്ത്രക്രിയക്കുശേഷം സച്ചി ഭാര്യയോട് സംസാരിച്ചുവെന്നുമാണ് വടക്കാഞ്ചേരി ആസ്പത്രിയിലെ ഡോക്ടര്‍ പ്രേംകുമാര്‍ പറയുന്നത്.
ഇടുപ്പുപ്രശ്നവുമായെത്തിയ സച്ചിയെ രണ്ടു ഘട്ടമായാണ് ശസ്ത്രക്രിയക്കു വിധേയനാക്കിയത്. മെയ് ഒന്നിനും ജൂണ്‍ പതിമൂന്നിനുമായി നടത്തോയ ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നു. ശസ്ത്രക്രിയക്കുശേഷം ബോധം തിരിച്ചുകിട്ടിയ സച്ചി ഐസിയുവില്‍ കിടന്ന് ഭാര്യയോടും തന്നോടും സംസാരിച്ചെന്നും വിശദീകരിച്ച് ഡോ.പ്രേംകുമാര്‍ രംഗത്തെത്തി.
കൂടാതെ ഓര്‍മ്മ തിരിച്ചുവന്നശേഷമുണ്ടായ ഹൃദയാഘാതമാണ് സച്ചിയെ പ്രശ്നത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന് ആശുപത്രിയിലേക്ക് സച്ചിയെ മാറ്റി. പ്രവേശിപ്പിച്ച സമയത്ത് ഉള്ളതില്‍ നിന്നും നില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റര്‍ നിരീക്ഷണത്തില്‍ തന്നെയാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഥ്വിരാജിനെ നായകനാക്കിയുള്ള അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും വലിയ വിജയം നേടിയിരുന്നു.
Post Your Comments