നടൻ സുശാന്തിന്റെ മരണത്തിന് പിന്നാലെ കരൺ ജോഹറിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ ആരോപണങ്ങളിൽ കരണിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിരിക്കുകയാണ്, സ്വജനപക്ഷപാതം ആരോപിച്ചാണ് കരണിനെതിരേ വിമർശനം ശക്തമായത് എന്നാൽ കരൺ ജോഹറിനെ പഴി പറയുന്നത് സിനിമാ മേഖലയെ കുറിച്ച് കാര്യമായ അറിവില്ലാത്തവരാണെന്നും സ്വജനപക്ഷപാതമില്ലെങ്കിൽ സമൂഹം തകരുമെന്നും ആർ.ജി.വി ട്വീറ്റ് ചെയ്തു.
എന്നാൽ നെഗറ്റീവ് പശ്ചാത്തലത്തിൽ സംസാരവിഷയമാകുന്ന സ്വജനപക്ഷപാതം ഒരു തമാശയാണ്, കാരണം സമൂഹം മുഴുവൻ കുടുംബസ്നേഹം എന്ന ആശയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ആര്യന് പകരം ഒരു അപരിചിതനെ ഷാരൂഖ് സിനിമയിൽ കൊണ്ടുവരുമോ? അയാൾ കഴിവുകൾ ഏറെ ഉള്ളവനാണെങ്കിൽ പോലും എന്ന് ആർജീവി ചോദിക്കുന്നു.
യഥാർഥത്തിൽ സ്വജനപക്ഷപാതമില്ലെങ്കിൽ സമൂഹം തകരും, കാരണം സ്വജനപക്ഷപാതം അഥവാ സ്വന്തക്കാരോടുള്ള അടുപ്പമാണ് സുദൃഢമായൊരു സമൂഹത്തിന്റെ ആധാരശില. അദ്ദേഹം പറയുന്നു.
Post Your Comments