GeneralLatest NewsTollywood

ഭാര്യയെ കാണുന്നതില്‍ നിന്നും വിലക്കി, അര്‍ദ്ധരാത്രിയിലും പ്രശ്‌നമുണ്ടാക്കുന്ന ആള്‍; നിങ്ങള്‍ മരിച്ചാല്‍ ഒരു ദിവസത്തെ വാര്‍ത്തയാകും അല്ലാതെ എന്ത് സംഭവിക്കാന്‍ എന്നാണ് അയാള്‍ പറഞ്ഞത്; നടിയുടെ വെളിപ്പെടുത്തല്‍

സത്യമെന്താല്‍ ഞാന്‍ ഒരു കാര്യത്തിനും അയാളെ സമീപിച്ചിട്ടില്ല, മന്ത്രിമാരുടെയോ സുഹൃത്തുക്കളുടെയോ അധികാരം ദുരുപയോഗം ചെയ്തിട്ടില്ല.നിങ്ങള്‍ക്ക് വേണ്ടി മുട്ടിപ്പാടുന്നവരെ നിങ്ങള്‍ കാസ്റ്റ് ചെയ്യുന്നു

സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി തെന്നിന്ത്യന്‍ താരം പൂനം കൗര്‍. മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ട തെലുങ്ക് സംവിധായകന്‍ ഒരു സൂപ്പര്‍ താരത്തിന്റെ ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് ഒന്‍പതോളം ട്വീറ്റുകളിലൂടെയാണ് താരം പങ്കുവച്ചത്.

പൂനത്തിന്റെ ട്വീറ്റില്‍ പറയുന്നത് ഇങ്ങനെ…

ഒരു തവണയല്ല രണ്ടു തവണയാണ് എന്റെ സുഹൃത്ത് പൂനത്തിന് സുഖമില്ലെന്ന് അറിയിച്ച്‌ സംവിധായകനെ സമീപിച്ചത്. ഈ അവസ്ഥയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോന്ന് ചോദിച്ച്‌.എന്നാല്‍ കാലതാമസം വരുന്ന സാങ്കേതികയാണ് സംവിധായകന്റെ ഭാഗത്തു നിന്നുണ്ടായത്. ഇവനിയെന്താണ് ചെയ്യുക എനിക്ക് തീരെ സുഖമില്ലെന്ന് ഞാന്‍ പറഞ്ഞു.

സുഖമില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോലെയും തോന്നുന്നു.ഈ അവസ്ഥ പരിഹരിക്കാമോ.എന്ത് സംഭവിക്കാനാണ് നിങ്ങള്‍ മരിച്ചാല്‍ ഒരു ദിവസത്തെ വാര്‍ത്തയാകും എന്നാണ് സംവിധായകന്‍ പറഞ്ഞത്.ആ ഒരു വാചകം എന്നെ വല്ലാതെ അലട്ടി.

മാധ്യമങ്ങളെ അയാളാണ് നിയന്ത്രിക്കുന്നത്, മൂവി മാഫിയ അയാളുടെ നിയന്ത്രണത്തിലാണ്, പരസ്യങ്ങളും അയാളാണ് നിയന്ത്രിച്ചത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വാര്‍ത്തകളിലൂടെ എന്നോട് സംവദിച്ചത് എന്നെ കൂടുതല്‍ വിഷാദത്തിലാക്കി. ആ വാര്‍ത്തകള്‍ എന്നെ തളര്‍ത്തി. ഒരു മറുപടി കൊടുത്തു അത് അയാള്‍ക്ക് നേരെയായിരുന്നു.

അര്‍ദ്ധരാത്രിയിലും പ്രശ്‌നമുണ്ടാക്കുന്ന ആള്‍. സിനിമയുടെ കാസ്റ്റിംഗ് ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തു. ഓഡിയോ ഫങ്ഷനില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്തു.

സാവിത്രി ഗാരുവിനെ കുറിച്ച്‌ സംസാരിക്കുകയാണെങ്കില്‍ ഇതുവരെ ഒരു ലോക്കല്‍ ടാലന്റിനെ പോലും സഹായിച്ചിട്ടില്ല. മറ്റാരെങ്കിലും ചെയ്യുന്നത് നിര്‍ത്തുക എന്നല്ലാതെ.നിങ്ങള്‍ക്ക് മന്ത്രിയുടെ മകന്‍മാരെയും കുടുംബത്തെയും അറിയാം എന്നാലെന്താ?..

സത്യമെന്താല്‍ ഞാന്‍ ഒരു കാര്യത്തിനും അയാളെ സമീപിച്ചിട്ടില്ല, മന്ത്രിമാരുടെയോ സുഹൃത്തുക്കളുടെയോ അധികാരം ദുരുപയോഗം ചെയ്തിട്ടില്ല.നിങ്ങള്‍ക്ക് വേണ്ടി മുട്ടിപ്പാടുന്നവരെ നിങ്ങള്‍ കാസ്റ്റ് ചെയ്യുന്നു. നിശബ്ദമായി എന്നെ നിരോധിക്കണമെന്നാണ് നിങ്ങളുടെ ആവശ്യം.

നിങ്ങളുടെ പ്രയോജനങ്ങള്‍ക്കായി സുഹൃത്തുക്കളെ ഉപയോഗിച്ചു.

നിങ്ങളുടെ സുഹൃത്തിനെ അദ്ദേഹത്തിന്റെ സ്‌നേഹമുള്ള ഭാര്യയെ കാണുന്നതില്‍ നിന്നും വിലക്കി. എന്തുകൊണ്ട് അവര്‍ക്കിടയിലേക്ക് നിങ്ങള്‍ വന്നു..കുട്ടികളും അയാളും അനുഭവിക്കുന്നു.. ഇപ്പോഴും അനുഭവിക്കുന്നു..എന്തുകൊണ്ടാണ് അദ്ദേഹത്തെ സ്ലോ പോയിസണ്‍ പോലെ കൊല്ലുന്നത്?

പ്രശ്‌നം പരിഹരിക്കുന്നതിനുള്ള എളുപ്പമായ വഴികളോട് അയാള്‍ പ്രതികരിച്ചില്ല. സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹത്തെ പോലെ അവസാനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button