
മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടിയെ കുറിച്ച് നടി പൗളി വിന്‍സന്‍ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
”എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അതാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. പിന്നെ അവരുടെ പൊസിഷന്‍ അനുസരിച്ച് കുറച്ചൊക്കെ അങ്ങനെ തന്നെ നില്‍ക്കണം
വൈപ്പിനില്‍ വന്നപ്പോള്‍ മമ്മൂക്ക കാറിന്റെ ഡോര്‍ തുറന്നില്ലെന്ന് പറഞ്ഞ് ചിലര്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറില്‍ കയറാന്‍ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവില്‍ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ. കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ.
അല്ലാതെ ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാന്‍ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്”- പൗളി പറഞ്ഞു.
അണ്ണന് തമ്ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പൗളി വില്‍സണ്‍.
Post Your Comments