മലയാള സിനിമയില്‍ പുതിയ താരങ്ങളെ മുളയിലെ നുളളുന്ന ഗൂഢസംഘമുണ്ടെന്നു യുവനടന് നീരജ് മാധവ് വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയാകുകയാണ്. ഈ ആരോപണത്തില്‍ പ്രതികരണവുമായി സിനിമാ സംഘടന ഫെഫ്ക രംഗത്ത്. ഗൂഢസംഘത്തെ നീരജ് വെളിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് താരസംഘടനയായ അമ്മയ്ക്ക് ഫെഫ്ക കത്ത് നല്കി.
ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് സിനിമാലോകത്ത് നിലനില്‍ക്കുന്ന സ്വജനപക്ഷപാതവും വിവേചനവും വലിയ രീതിയില്‍ ചര്‍ച്ചയായത്. മലയാള സിനിമയിലും ഇതൊക്കെയുണ്ടെന്നു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ നീരജ് മാധവ് പറഞ്ഞിരുന്നു. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു നീരജ് കാര്യങ്ങള്‍ വിവരിച്ചത്. മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം.
ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം. അങ്ങനെയുളളവരെ ഒഴിവാക്കാന്‍ ഒപ്പം നില്ക്കും. നീരജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം ഉണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് അമ്മയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
Post Your Comments