ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ ചിരഞ്ജീവി സര്‍ജ അപ്രതീക്ഷിതമായി നമ്മെവിട്ടുപിരിഞ്ഞ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സിനിമാലോകത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 39 കാരനായ ചിരഞ്ജീവിയുടെ ഭാര്യ നടി മേഘ്ന രാജ് ആണ് . ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ സ്വന്തമാകിയത്. ചിരഞ്ജീവി സര്‍ജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്ബോള്‍ വികാരനിര്‍ഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് മേഘ്നരാജ്.
2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും പത്തുവര്‍ഷത്തെ സൗഹൃദത്തിനു ശേഷമാണ് വിവാഹിതരായത്.ചിരഞ്ജീവിക്കൊപ്പമുള്ളൊരു ചിത്രവും കുറിപ്പിനൊപ്പം മേഘ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ചിരു, ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു. പക്ഷെ, നിന്നോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനെനിക്ക് ആകുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.
ഓരോ തവണയും വാതിലിലേക്ക് നോക്കുമ്ബോള്‍, ‘ഞാന്‍ വീട്ടിലെത്തി’ എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളില്‍ അഗാധമായ വേദന സൃഷ്ടിക്കുന്നു. ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ തൊടാനാകാതെ എന്റെ ഹൃദയം വിങ്ങുന്നു. പതിയെ പതിയെ വേദനിച്ച് ഒരായിരം തവണ ഞാന്‍ മരിക്കുന്നു. പക്ഷേ, പിന്നെ ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ ഞാന്‍ തളരുമ്ബോഴും, ഒരു കാവല്‍ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.
നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ?. നീ എനിക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാന്‍, വീണ്ടും ചിരിക്കുന്ന നിന്നെ കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു.”
MY CHIRU FOREVER ❤️ pic.twitter.com/sqON30wHKR
— MEGHANA RAJ (@meghanasraj) June 18, 2020
Post Your Comments