അന്തരിച്ച സംവിധായകൻ സച്ചിയെക്കുറിച്ച് നൊമ്പരക്കുറിപ്പുമായി സംവിധായകൻ ഷാജി കൈലാസ്. ഒരു നഷ്ടം കൂടി… ഒരുപാട് നേരത്തെയാണ് ഈ യാത്ര… കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്… അതായിരുന്നു സച്ചി എന്നാണ് കുറിച്ചിരിക്കുന്നത്.
നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി… ഒരുപാട് നേരത്തെയാണ് ഈ യാത്ര…
കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്… അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല… നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..!
നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ… പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും.
മലയാളത്തിലെ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ മികച്ച വിജയമായിരുന്നു. അനാര്‍ക്കലി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/ShajiKailasOfficial/posts/2711419029087097
വൻ ഹിറ്റായി മാറിയ ഡ്രൈവിങ് ലൈസന്‍സ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചുിരുന്നു.
സച്ചി എന്നത് കെ ആർ സച്ചിദാനന്ദൻ എന്നാണ് മുഴുവൻ പേര്, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ സംവിധാനവും അദ്ദേഹം ചെയ്തിട്ടുണ്ട്.
Post Your Comments