സംവിധായകൻ സച്ചി അന്തരിച്ചു, സര്‍ജറിയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം, കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ.
മലയാളത്തിലെ ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് ഒരുപിടി മികച്ച സിനിമകള്‍ സംഭാവന ചെയ്തിട്ടുണ്ട്. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ മികച്ച വിജയമായിരുന്നു. അനാര്‍ക്കലി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.
വൻ ഹിറ്റായി മാറിയ ഡ്രൈവിങ് ലൈസന്‍സ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചുിരുന്നു.
സച്ചി എന്നത് കെ ആർ സച്ചിദാനന്ദൻ എന്നാണ് മുഴുവൻ പേര്, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നത്. കോളേജ് പഠനകാലത്ത് കോളേജ് ഫിലിം സൊസൈറ്റിയിലും നാടകത്തിലും സച്ചി സജീവമായിരുന്നു. നിരവധി നാടകങ്ങളുടെ സംവിധാനവും അദ്ദേഹം ചെയ്തിട്ടുണ്ട്.
Post Your Comments