CinemaGeneralLatest NewsMollywoodNEWS

ആ കാര്യത്തില്‍ ഞാന്‍ സുപ്രിയയ്ക്ക് ഉറപ്പ് കൊടുത്തു: ബ്ലെസ്സി വെളിപ്പെടുത്തുന്നു

ചിത്രീകരണത്തിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത്

‘ആടുജീവിതം’ പോലെ   മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ മറ്റൊരു സിനിമയുടെ ചിത്രീകരണവും അടുത്തിടെ നടന്നിട്ടില്ല. ബ്ലെസ്സി പൃഥ്വിരാജ് ടീമിന്റെ ‘ആടുജീവിതം’ ജോര്‍ദാനില്‍ ചിത്രീകരിച്ചത് വലിയ പ്രതിബന്ധങ്ങളിലൂടെയായിരുന്നു. ‘ആടുജീവിത’ത്തിന്റെ സെറ്റിലേക്ക് വരുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞ മാനസിക സംഘര്‍ഷത്തിന്‍റെ അനുഭവം വെളിപ്പെടുത്തുകയാണ് ബ്ലെസ്സി. പൃഥ്വിരാജിന്റെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താമെന്ന് താന്‍ സുപ്രിയയ്ക്ക് ഉറപ്പ് കൊടുത്തിരുന്നുവെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലെസ്സി പങ്കുവയ്ക്കുന്നു.

“കേരളത്തില്‍ നിന്ന് ‘ആടുജീവിത’ത്തിന്റെ ലൊക്കേഷനിലെക്ക് പുറപ്പെടും മുന്‍പ് രാജു എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ചേട്ടാ ശരീരം മെലിയാന്‍ മാസങ്ങളോളം പട്ടിണി കിടന്നു. താടിയും വളര്‍ന്ന് അസ്വസ്ഥതകളുണ്ട്. ചിത്രീകരണത്തിനിടയില്‍ ഞാന്‍ ദേഷ്യപ്പെട്ടാല്‍ പോലും ഒന്നും തോന്നരുത്. ക്ഷമിച്ചേക്കണം. ശരിയാണ് ആറു മാസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് ‘ആടുജീവിത’ത്തിലെ നജീബ് എന്ന കഥാപാത്രത്തിന്റെ രൂപ ഭാവങ്ങളില്‍ എത്തിയിരിക്കുന്നത്. ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ശാരീരികമായി മാത്രമല്ല മാനസികമായും ചില മാറ്റങ്ങള്‍ ഉണ്ടാകും. പെരുമാറ്റം പ്രതികരണം ഇതിനെയെല്ലാം ഉറപ്പായും ബാധിക്കും. രൂപമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട് ഓസ്ട്രിയയ്ക്ക് പോകാന്‍ രാജു എന്നെക്കാള്‍ മുന്‍പേ നാടും വിട്ടതാണ്. ഭാര്യ സുപ്രിയയ്ക്ക് ഞാന്‍ ഉറപ്പ് കൊടുത്തിരുന്നു. രാജുവിന്റെ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചോളാമെന്ന്”. ബ്ലെസ്സി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button