BollywoodGeneralLatest News

അവസാനം വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു; ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം പറ്റില്ല!!

ഒരിക്കല്‍ കരണ്‍ ജോഹറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചു. അന്ന്് അഭിനയത്തോടുള്ള താല്‍പ്പര്യം ആയുഷ്മാന്‍ കരണിനോട് പറഞ്ഞു. തന്റെ ഓഫിസിന്റെ ലാന്‍ഡ്‌ലൈന്‍ നമ്ബറാണ് കരണ്‍ നല്‍കിയത്. അതില്‍ നിന്നു തന്നെ ഞാന്‍ മനസിലാക്കണമായിരുന്നു.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെയാണ് സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ചര്‍ച്ചയായത്. സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിടുന്നത്. താരങ്ങളേയും താരങ്ങളുടെ മക്കളേയും മാത്രമാണ് സിനിമയിലേയ്ക്ക് എത്തിക്കാന്‍ കരണ്‍ ജോഹര്‍ പ്രാധാന്യം നല്‍കുന്നതെന്നു നടീനടന്മാര്‍ ആരോപണവുമായി രംഗത്തെത്തി. ഇപ്പോഴിതാ നടന്‍ ആയുഷ്മാന്‍ ഖുറാനയും ഇത്തരത്തില്‍ കരണ്‍ ഒഴിവാക്കിയിട്ടുണ്ടെന്നു തുറന്നു പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. ബോളിവുഡിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്‌ ആയുഷ്മാന്‍ എഴുതിയ പുസ്തകത്തിലാണ് കരണ്‍ ജോഹറിന്റെ കമ്ബനിയായ ധര്‍മ പ്രൊഡക്ഷനെക്കുറിച്ച്‌ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ ഭാഗത്തില്‍ താരം പറയുന്നതിങ്ങനെ… അവസരം ചോദിച്ച്‌ ആയുഷ്മാന്‍ വിളിച്ചപ്പോള്‍ താരങ്ങളോടൊപ്പം മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയൊള്ളൂ എന്നായിരുന്നു കരണിന്റെ കമ്ബനിയുടെ പ്രതികരണം. 2007 ലാണ് ഈ സംഭവമുണ്ടാകുന്നത്. ആ സമയത്ത് റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുകയായിരുന്നു ആയുഷ്മാന്‍. ഒരിക്കല്‍ കരണ്‍ ജോഹറിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ അവസരം ലഭിച്ചു. അന്ന്് അഭിനയത്തോടുള്ള താല്‍പ്പര്യം ആയുഷ്മാന്‍ കരണിനോട് പറഞ്ഞു. തന്റെ ഓഫിസിന്റെ ലാന്‍ഡ്‌ലൈന്‍ നമ്ബറാണ് കരണ്‍ നല്‍കിയത്. അതില്‍ നിന്നു തന്നെ ഞാന്‍ മനസിലാക്കണമായിരുന്നു. എന്നാല്‍ ഞാന്‍ വല്ലാതെ എക്‌സൈറ്റഡായി. എപ്പോഴാണ് ഫോണ്‍ വിളിക്കേണ്ടത് എന്നുവരെ ഞാന്‍ അലോചിച്ചുവെച്ചു. രാവിലെ 11.30 ന് വിളിച്ചാല്‍ അദ്ദേഹം പ്രഭാതഭക്ഷണമൊക്കെ കഴിച്ച്‌ ഇരിക്കുകയായിരുന്നു. സംസാരിക്കാനും സാധിക്കും.

എന്നാല്‍ കരണിന്റെ ഓഫിസ് ആയുഷ്മാന്റെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടു. അടുത്ത ദിവസം അദ്ദേഹം നല്‍കിയ നമ്ബറില്‍ വിളിച്ചു. കരണ്‍ ഓഫിസില്‍ ഇല്ല എന്നായിരുന്നു മറുപടി. അടുത്ത ദിവസവും വിളിച്ചു. എന്നാല്‍ തിരക്കിലാണ് എന്നാണ് പറഞ്ഞത്. അവസാനം വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു. അപ്പോള്‍ ഒന്നും ഒളിച്ചുവെക്കാതെ അവര്‍ പറഞ്ഞു, ഞങ്ങള്‍ താരങ്ങള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കൂ, നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റില്ല’.

തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌ ഒരിക്കല്‍ കരണിനോട് തന്നെ ആയുഷ്മാന്‍ നേരിട്ട് പറഞ്ഞിരുന്നു. താന്‍ തെറ്റായ നമ്ബര്‍ അല്ലല്ലോ നല്‍കിയത് എന്നായിരുന്നു കരണിന്റെ മറുപടി.

2012 ല്‍ ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ കമ്ബനിയിലൂടെ ബോളിവുഡില്‍ എത്തുകയും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്ത ആയുഷ്മാന്‍ 2015 ലാണ് ക്രാക്കിങ് ദി കോഡ്; മൈ ജേര്‍ണി ഇന്‍ ബോളിവുഡ് എന്ന പുസ്തകം പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments


Back to top button