സ്റ്റേജ് പ്രകടനങ്ങളും ടെലിവിഷന്‍ സീരിയല്‍ ഷോകളുമൊക്കെ ഭംഗിയോടെയുടെയും സ്വാഭാവികതയോടെയും ചെയ്യുന്ന കലാകാരനാണ് വിനോദ് കോവൂര്‍. തന്റെ കലാ ജീവിതത്തിനിടയിലെ ഏറ്റവും മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് വിനോദ് കോവൂര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കോവൂര്‍ പങ്കുവയ്ക്കുന്നു
ജീവിതത്തില്‍ ഒരു തവണ എനിക്ക് നേരെത്തെ എട്ട്റെടുത്ത ഒരു സ്റ്റേജ് ഷോയുണ്ട്. എന്റെ അച്ഛന്‍ ആണെങ്കില്‍ രോഗം കൂടി അത്യാസെന്ന നിലയിലും. എനിക്ക് പോകാതെ ഒരു തരവുമില്ല. ഉള്ളില്‍ കരഞ്ഞു കൊണ്ടാണെങ്കിലും സ്റ്റേജില്‍ കയറി. ഓരോ കോമഡിയും പറഞ്ഞു കഴിഞ്ഞു ആളുകള്‍ ചിരിക്കുമ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു ഒഴികികൊണ്ടിരുന്നു. ഇടവേളകളില്‍ വീട്ടില്‍ വിളിക്കുമ്പോഴൊക്കെയും അച്ഛന്‍ ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. ആ പ്രോഗ്രാം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ വന്നു. അച്ഛന്‍ പോയി.
ദൂരദര്‍ശനിലെ ‘കുഞ്ഞാടുകള്‍’ എന്ന സീരിയലിലൂടെയായിരുന്നു വിനോദ് കോവൂര്‍ എന്ന നടന്റെ തുടക്കം. റിയാലിറ്റി ഷോകളിലൂടെ പിന്നീട് തിളങ്ങിയ വിനോദ് കോവൂരിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത് രസികരാജ എന്ന പരിപാടിയിലൂടെയാണ്. പിന്നീട് മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനി സ്ക്രീന്‍ രംഗത്തെ ജനപ്രിയ താരമായി.
Post Your Comments