
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ കരസേനയുടെ ഓഫീസറും 19 സൈനികരും കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് ഇന്ത്യ. ലഡാക്ക് സംഘര്‍ഷത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാലോകം.
അമിതാഭ് ബച്ചന്, മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, വിക്കി കൗശല്‍, ഇന്ദ്രജിത്ത്, അക്ഷയ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ധീരജവാന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്.
“അവര്‍ ജീവന് ബലിയര്‍പ്പിച്ചത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനും നമ്മളുടെ സുരക്ഷിതരാക്കാനും വേണ്ടിയാണ്. ഇന്ത്യന്‍ ആര്‍മി ഓഫീസര്‍മാരെയും ജവാന്മാരെയും സല്യൂട്ട് ചെയ്യുന്നു, ജയ് ഹിന്ദ്. ” അമിതാഭ് ബച്ചന് കുറിക്കുന്നു.
“മ,” മഞ്ജു വാര്യര്‍ കുറിച്ചു. പ്രിയതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Salute to the Brave Hearts#IndianArmy pic.twitter.com/33ZK4zPq6V
— Mohanlal (@Mohanlal) June 16, 2020
Post Your Comments