നടന്റെ മരണത്തിന് ശേഷം സുഷാന്ത് സിംഗ് രാജ്പുതിനെ കുറിച്ച് നല്ല വാക്കുകളുമായി പെട്ടെന്ന് രംഗത്ത് വരുന്നവര്‍ കപടനാട്യക്കാരാണെന്ന് നടന്‍ സെയിഫ് അലി ഖാന്‍, ശരിക്കും നമ്മള്‍ മറ്റുളളവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് പരിഗണിക്കാറില്ല, എന്നാല്‍ മറ്റുളളവരെ പരിഗണിക്കുന്നുണ്ട് എന്ന് നടിക്കുകയാണ്.
നടൻ സുഷാന്തിനെ ശരിക്കും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഒരു ദിവസം ദുഖാചരണം നടത്തുകയോ ആത്മപരിശോധന നടത്തുകയോ വേണമെന്ന് സെയ്ഫ് അലി ഖാന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ മാദ്ധ്യമങ്ങളുടെ കാലത്ത് ട്വിറ്ററില്‍ 10 വരി എഴുതുന്നതാണ് ആള്‍ക്കാരുടെ ശീലമെന്നും കുറിച്ചു.
ഈ മാസം 14നാണ് മുംബയ് ബാന്ദ്രയിലെ വസതിയില്‍ സുഷാന്ത് സിംഗിനെ തൂങ്ങിമരിച്ച നി്‌ലയില്‍ കണ്ടത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments