GeneralLatest NewsMollywood

കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു തന്റെ മറുപടി; വിവാഹത്തിന് മുന്‍പ് ഒരുമിച്ചാണ് താമസമെന്ന് പലരും പറഞ്ഞു തുടങ്ങി

ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.

അമ്മ വേഷങ്ങളും കോമഡി വേഷങ്ങളും തന്മയത്തോടെ കൈകാര്യം ചെയ്യുന്ന നടിമാരില്‍ ഒരാളാണ് ബിന്ദു പണിക്കര്‍. ടിക് ടോകില്‍ മകള്‍ക്ക് ഒപ്പമുള്ള വീഡിയോകളുമായി താരം എത്താറുണ്ട്. നായക വേഷത്തില്‍ എത്തി വില്ലന്‍ വേഷങ്ങളും, സഹനടന്‍ വേഷങ്ങളും മടിയില്ലാതെ സ്വീകരിച്ച നടന്‍ സായിക്കുമാറാണ് ഭര്‍ത്താവ്. ഒരുകാലത്ത് സിനിമ വാര്‍ത്തകള്‍ നിറഞ്ഞു നിന്നവരാണ് ബിന്ദു പണിക്കരും ഭര്‍ത്താവ് സായി കുമാറും. ഇരുവരുടെയും വിവാഹത്തിന് ശേഷവും വാര്‍ത്തകളില്‍ ഇടംപിടിച്ചതിനെ പറ്റി മനസ്സ് തുറക്കുകയുമാണ് ബിന്ദു പണിക്കര്‍.

വിവാഹത്തിന് മുന്‍പും ഒരുമിച്ചാണ് താമസമെന്ന വാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ചതെന്നും ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയ സമയത്തും പല കഥകള്‍ കേട്ടെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതിനു പിന്നിലെ കാരണം അമേരിക്കന്‍ ഷോയാണെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ”ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.

സഹോദരന്റെ നിര്‍ബന്ധ പ്രകാരം അമേരിക്കയില്‍ പോയെന്നും എന്നാല്‍ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകള്‍ പ്രചരിച്ചു അതില്‍ ഒന്നും വാസ്തവമില്ലായിരുന്നു എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭര്‍ത്താവും വിവാഹം ആലോചിച്ചു വീട്ടില്‍ എത്തിയെന്നും പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു തന്റെ മറുപടി” ബിന്ദു പങ്കുവച്ചു.

”കുഞ്ഞിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു അങ്ങനെയാണ് വിവാഹം രജിസ്റ്റര്‍ മാര്യേജായി നടത്തിയത്. നേരത്തെയുള്ള സംസാരത്തിന് ശേഷമല്ല ഒരു സ്ഥലത്ത് താമസിച്ചത് എല്ലാം യാഥര്‍ച്ഛികമായിരുന്നു. ഒരു ഫ്ലാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേര്‍ക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത്. അപ്പോഴാണ് സായിയേട്ടനും ഇ ഫ്ലാറ്റില്‍ തന്നെയാണ് താമസമെന്നത് താന്‍ അറിയുന്നത്. അങ്ങനെ താന്‍ നാലാം നിലയിലും സായിയേട്ടന്‍ മൂന്നാം നിലയിലും താമസിച്ചു. അതോടെ ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാന്‍ തുടങ്ങിയത്.” ബിന്ദു പണിക്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button