GeneralLatest NewsMollywood

മനസ്സ് ആകെ തകര്‍ന്ന അവസ്ഥയിലാണ്, ആ വേദന പറഞ്ഞറിയിക്കാന്‍ വയ്യ; വൈറസ് പിടിപെട്ട് റമ്മും ടോഡിയും വിട്ടുപോയ വേദനയില്‍ അനുപമ പരമേശ്വരന്‍

കഴിഞ്ഞ വര്‍ഷം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല.

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളായ റമ്മും ടോഡിയും വിട്ടുപോയതിന്റെ വേദനയിലാണ് നടി അനുപമ പരമേശ്വരന്‍. പാര്‍വോവൈറസ് പിടിപെട്ട് ഇരു നായ്ക്കളെയും നഷ്ടപ്പെട്ടത് ഏറെ വിഷമം സൃഷ്ടിച്ചുവെന്നും നികത്താനാവാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അനുപമ പങ്കുവച്ചു

‘ജൂണ്‍ എട്ടു മുതല്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴി!ഞ്ഞില്ല. മനസ്സ് ആകെ തകര്‍ന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാന്‍ വയ്യ. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളര്‍ത്തു നായകള്‍ക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് വിഡിയോ ചെയ്തതു തന്നെ.

ഇപ്പോള്‍ വിസ്‌കി മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുളളത്. പാര്‍വോവൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്‌സിനേഷന്‍ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു.’ അനുപമ പരമേശ്വരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button