ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. നൂറ് ദിവസമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയില്‍ കൊറോണ വില്ലനായത്തോടെ ബിഗ് ബോസ് അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്ത് വന്നതിനു ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ലഭിച്ച് തുടങ്ങിയതോടെ തലസ്ഥനാനഗരിയിലുള്ളവരെല്ലാം ഒത്തുചേര്‍ന്നു. ആദ്യം ആര്യയുടെ വീട്ടിലേക്ക് എലീനയും പ്രദീപും സുരേഷ് കൃഷ്ണനും എത്തിയിരുന്നു.
ഫുക്രു, ആര്യ, എലീന, സാജു നവോദയ ഇവരുടെ കൂടിച്ചേരലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കാരെക്കുറിച്ചും ആ ലൊക്കേഷനെക്കുറിച്ചുമൊക്കെയായിരുന്നു ചിലരുടെ ചോദ്യം. ഒത്തുചേര്‍ന്നത് എവിടെയായിരുന്നുവെന്നായിരുന്നു പലരും അന്വേഷിച്ചത്. ആ ഫാം ഫുക്രുവിന്റെ അങ്കിളിന്റേതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഫാമിലെ മനോഹര നിമിഷങ്ങളെക്കുറിച്ചും അന്ന് ഷാജിച്ചേട്ടനും ഭാര്യയും ഭക്ഷണം ഉണ്ടാക്കിത്തന്നിരുന്നുവെന്നും താരം പറയുന്നു.
Post Your Comments