CinemaGeneralLatest NewsMollywoodNEWS

എന്തിനായിരുന്നു ആ അശ്ലീല കമന്റ്?; അസഭ്യമായ രീതിയിൽ കമന്റ് ചെയ്ത വ്യക്തിയെ നടി അപർണ്ണ നേരിട്ട് കണ്ടപ്പോൾ സംഭവിച്ചത്

സമാനമായ രീതിയിൽ കമന്‍റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി

അടുത്തിടെ തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അശ്ളീല കമന്‍റിനെ കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുമ്പ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു, ഇപ്പോഴിതാ, ആ സംഭവത്തിൽ പരാതി നല്‍കിയിരുന്നതനുസരിച്ച് സൈബര്‍ സെല്ലില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് അപര്‍ണ, കമന്‍റ് ചെയ്‍ത ആളെ അവിടെവെച്ചു കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണത്തെ കുറിച്ചും അപര്‍ണ വ്യക്തമാക്കി.

ഞാൻ അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എഡിജിപി മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ അന്വേഷണം ഉണ്ടാവുകയും ഇന്നു രാവിലെ സൈബർ സെൽ ഓഫീസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു, സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരു മണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

അയാളോട് എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്‍റ് ചെയ്തു എന്ന് മാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്‍റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്‍റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി, എന്താല്ലേ… !!!

എന്നാൽ പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്‍റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്‍റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി, പരാതി നൽകാൻ എനിക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും എഡിജിപി മനോജ്‌ എബ്രഹാം സാറിനും സൈബർ പൊലീസ് എസ്ഐ മണികണ്ഠൻ സാറിനും ജിബിൻ ഗോപിനാഥിനും തിരുവനന്തപുരം വനിതാ സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. നന്ദി കേരള പൊലീസ് എന്നും നടി കുറിയ്ച്ചു.

shortlink

Related Articles

Post Your Comments


Back to top button