നടൻ പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് ഒരുക്കുന്ന ‘ഹൃദയം’ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്, ഹൃദയം ടീം തന്നെ ഏറെ ആകര്‍ഷിച്ചതായാണ് വിനീത് ശ്രീനിവാസന് പറഞ്ഞിരിയ്ക്കുന്നത്.
യഥാർഥത്തിൽ പ്രണവ് വളരെ പ്രൊഫഷണലും കൃത്യനിഷ്ടയുമുള്ള അഭിനേതാവാണ് എന്നാണ് വിനീത് പറയുന്നത്, സെറ്റില്‍ പ്രണവ് ഡയലോഗുകള്‍ വായിക്കുന്നതോ പഠിക്കുന്നതോ കണ്ടിട്ടില്ല എന്നാണ് വിനീത് പറഞ്ഞത്, ഹൃദയത്തിന്റെ അമ്പതു ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി കഴിഞ്ഞതായും വ്യക്തമാക്കി.
കൂടാതെ ലോക്ഡൗണിന് മുമ്പേ ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അജു വര്‍ഗീസ്, വിജയരാഘവന്, ബൈജു, ദര്‍ശന രാജേന്ദ്രന്, അരുണ്‍ കുര്യന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. നാലു പതിറ്റാണ്ടിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണിത്, വിവേക് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments