ജീവിതത്തിലെ ചില മറക്കാനാവാത്ത ഓർമ്മകൾ പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ എഴുതുന്നു
എന്റെ അമ്മാവന്റെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു,മധുമോഹന്റെ “മാനസി ” എന്ന സീരിയിലിന്റെ ടൈറ്റിൽമ്യൂസിക് കേൾക്കുമ്പോഴോക്കും ടീവിയുടെ മുന്നിലുള്ള കസേരയിൽ വന്ന് സീരിയൽ കാണാനുള്ള സ്ഥാനം പിടിക്കും. അതു തീരും വരെ കണ്ടിരിക്കുകയും ചെയ്യുമായിരുന്നു.അങ്ങിനെ തന്നെയായിരുന്നു കുറേ പ്രേക്ഷകരും.എങ്കിലും ഞങ്ങൾക്കിടയിൽ അയാൾ പൈങ്കിളിയും,പറഞ്ഞു ചിരിക്കാനുള്ള ഒരാളുമായിരുന്നു.
കാലം കുറച്ച് കഴിഞ്ഞപ്പോൾ ചിരിമായുകയും അയാൾ അന്നം തരുന്ന ഒരാളായി മാറുകയും ചെയ്തു. അത് മന്ദാരപ്പൂവല്ല സിനിമ നടക്കാതെ വരികയും മറ്റ് സിനിമയൊ ഒന്നുമില്ലാതെ നട്ടംതിരിയുന്ന കാലത്ത് ഇർഷാദിന്റെ ഒരു വിളിവന്നു.
മധു മോഹൻ എം ടി കഥകൾ ചെയ്യുന്നുണ്ട്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ആളെ പോയൊന്ന് കാണാൻ പറഞ്ഞു. ഞാനത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. ഇങ്ങനെ ഒരാൾ ഉണ്ട് എന്നൊക്കെ ഇർഷാദ് പറഞ്ഞപ്പോൾ അവരൊക്കെ നമ്മുടെ കൂടെ വർക്ക് ചെയ്യോ എന്നും ചോദിച്ചിരുന്നുവത്രേ.നമ്മൾ പുറമെ നിന്നും കെട്ടി പൊക്കി കൊണ്ടു നടക്കുന്ന പരിഹാസമെല്ലാം , ഭാരിദ്ര്യത്തിനു മുന്നിൽ അത്ര വലുതൊന്നുമല്ലായെന്നും ബോധ്യപ്പെടുകയായിരുന്നു. അഭയമായിരുന്നു ഞാൻ ചെയ്ത എം ടി യുടെ ആദ്യ കഥ കണ്ണനായിരുന്നു ക്യാമറ ചെയ്തത്. പ്രകാശ് മേനോനായിരുന്നു തിരക്കഥ . മേഘനാഥൻ മുഖ്യ വേഷത്തിലും . ഒരു പക്ഷെ ആ കൂടാരത്തിൽ ഏറ്റവും കൂടുതൽ കഥകൾ വിഷ്വൽവൽക്കരിച്ചതും ഞാനായിരുന്നു.
https://www.facebook.com/priyanandanan.tr/posts/3199675300071392
ഞാൻ ഒട്ടേറെ ബുദ്ധിജീവികളായ സംവിധായകരുടേയും, കഥാകൃത്തുക്കളുടേയും, കവികളുടേയും, നിരൂപകന്മാരുടേയും, കൂടെ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ ജോലി കഴിഞ്ഞ് പ്രതിഫലം തരേണ്ട കാര്യത്തിലേക്ക് എത്തുമ്പോൾ അവർ പത്രത്തിലെഴുതുന്ന പ്രതിബന്ധതയോ , ഒന്നും കാണില്ല തട്ടിപ്പിന്റെ ആശാന്മാരാണവർ.
അപരന്റെ വാക്കുകൾ സംഗീതം പോലെ കേൾക്കുന്ന കാലം വരും എന്ന പറച്ചിൽ മാത്രയിരുന്നു അവർക്ക് .
(കെ.ആർ മോഹനൻ ,പി.ടി. മണിലാൽ .തുടങ്ങിയ മാന്യമാരായ ഹൃദയമുള്ളവർ ഏറെ സംരക്ഷിച്ചിട്ടുമുണ്ട്.)
മധു മോഹൻ എന്ന പൈങ്കിളി അങ്ങിനെയായിരുന്നില്ല . അയാൾ തരുന്നത് ചെറിയ പ്രതിഫലമാണെങ്കിലും .
അത് കൃത്യമായിരുന്നു. ഒരു രൂപ പോലും ബാക്കിയുണ്ടെങ്കിൽ മറക്കാതെ അയച്ചു തരുമായിരുന്നു.
അങ്ങിനെയാണ് പൈങ്കിളി കഥ പറഞ്ഞുക്കൊണ്ടിരിക്കുന്നത്.
Post Your Comments