അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ സഹോദരി സുധാ ദേവി മരിച്ച നിലയില്‍, സുശാന്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്നതിനിടെയാണ് കസിന്‍ സഹോദരന്റെ ഭാര്യ സുധാ ദേവിയുടെ മരണം നടന്നത്, സുശാന്തിന്റെ മരണ വാർത്ത കേട്ടത് മുതൽ സുശാ ദേവി കടുത്ത ദുഖത്തിലായിരുന്നുവെന്നും ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. സുശാന്തുമായി സുധാ ദേവിക്ക് വലിയ അടുപ്പമാണ് ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ.
ഇക്കഴിഞ്ഞ ദിവസമാണ് 34 കാരനായ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്യുന്നത്, കടുത്ത വിഷാദത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുശാന്ത് എന്നാണ് പുറത്തുവരുന്ന വിവരം, ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങൾ.
എന്നാൽ സുശാന്തിന്റെ മരണത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോർട്ടുണ്ട്. സുശാന്തിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി നിർണായകമാണ്, കടുത്ത വിഷാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുശാന്ത് ഡോക്ടറോട് മാനസിക പ്രശ്‌നങ്ങളെ കുറിച്ചും, അവയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും പറഞ്ഞിരിക്കാമെന്നാണ് നിഗമനം, ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് സുശാന്ത് കടുത്ത വിവേചനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്, താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് ലോകത്തെ രൂക്ഷമായി വിമർശിച്ച് കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Post Your Comments