മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യൌവ്വനം എന്ന് വിശേഷിപ്പിക്കപ്പെടുന്നതാരമാണ് സുകുമാരന്‍. നടന്‍ വിടവാങ്ങിയിട്ട് 23 വര്‍ഷം തികയുന്നു. സുകുമാരന്റെ അശം പൃഥ്വിരാജിലുമുണ്ടെന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്.
”അച്ഛന്‍, കൂടെ ജീവിക്കുന്ന മനുഷ്യനില്‍ ഞാനെപ്പോഴും നിങ്ങളുടെ ഒരംശം കാണുന്നുണ്ട്. അവര്‍ എന്നോട് പറയാറുണ്ട്, അദ്ദേഹത്തെ കാണാന്‍ അച്ഛനെ പോലെയാണ്, സ്വഭാവം അച്ഛന്റേതാണ്. അച്ഛന്റെ ‘പ്രസിദ്ധമായ’ ദേഷ്യം പോലും അതുപോലെ കിട്ടിയിട്ടുണ്ട് എന്ന്. ആ സമാനതകളെല്ലാം അല്ലിക്കും എനിക്കും കഴിയുമായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.എന്നെന്നും സ്നേഹത്തോടെ ഓർമിക്കപ്പെടും അച്ഛാ”. സുപ്രിയ കുറിച്ചു.
1997 ജൂണ്‍ 16ന് ആയിരുന്നു സുകുമാരന്‍ മരിച്ചത്. അച്ഛനെ ഞങ്ങള്‍ എന്നും സ്നേഹത്തോടെ ഓര്‍ക്കുമെന്നു പറഞ്ഞ പൃഥ്വിരാജ് അച്ഛന് അഭിമാനമാവാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നുവെന്നും അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും പറഞ്ഞു
Post Your Comments