അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതോടെ നടിമാരായ കൃതി സനോനിനെയും ശ്രദ്ധ കപൂറിനെയും പുകഴ്ത്തി സോഷ്യല്‍ മീഡിയ, സുശാന്ത് മരണപ്പെട്ടതോടെ അദ്ദേഹത്തെ അനുസ്മരിച്ച് ഒരു പോസ്റ്റ് പോലും പങ്കുവച്ചില്ലെന്ന് ആരോപിച്ച് ഇരു താരങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടന്നത് ചർച്ചയായിരുന്നു.
ശ്രദ്ധിക്കപ്പെട്ട ‘രാബ്ത’, ‘ചിച്ചോര്‍’ എന്നീ സിനിമകളില്‍ സുശാന്തിന്റെ നായികമാരായി എത്തിയ താരങ്ങളാണ് കൃതി സനോനും ശ്രദ്ധ കപൂറും. കൃതിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതിനെ കുറിച്ച് സഹോദരി നുപൂര്‍ പോസ്റ്റ് പങ്കുവക്കുകയും ചെയ്തിരുന്നു.
എന്നാൽ സുശാന്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ താരങ്ങള്‍ എത്തിയതോടെ ഭ്രാന്തമായ ബഹുമാനം തോന്നുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രതികരണങ്ങള്‍, വരുണ്‍ കപൂര്‍, അഭിഷേക് കപൂര്‍, വിവേക് ഒബ്റോയ്, രണ്‍വീര്‍ ശോരെയ്, റിയ ചക്രബര്‍ത്തി എന്നിവരും സംസ്ക്കാര ചടങ്ങുകളില്‍ എത്തിയിരുന്നു.
Post Your Comments