മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് സ്വാസിക, എന്നാൽ തമിഴിലെ തന്റെ സിനിമ കരിയർ അത്ര മികച്ചതല്ലായിരുന്നുവെന്നും തമിഴിൽ ഒരു അഭിമുഖത്തിനു പോയപ്പോൾ അവതാരിക തന്നെ അപമാനിച്ച കാര്യവും ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
അന്ന് ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തമിഴ് ചാനലിൽ ഒരു അഭിമുഖം നൽകി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു , സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു . എന്നാൽ ഷോ ടെലിവിഷനിൽ വന്നപ്പോൾ, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ അവർ ഉൾപ്പെടുത്തി, അവർ ഞാനായിരുന്നു എന്നതായിരുന്നു സിനിമയുടെ ഏക പോരായ്മ.
അതായത് അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.
ഇതുവരെ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല, ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു, എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു തന്നത്.
Post Your Comments