GeneralMollywood

പ്രതിഫലം വെട്ടിക്കുറച്ച്‌ നടി കീര്‍ത്തി സുരേഷ്

20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചിരിക്കുന്നത്.

കോവിഡും അതിനെ തുടര്‍ന്നുണ്ടായ ലോക്ഡൌണും കാരണം സിനിമാ മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഈ സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യവുമായി നിര്‍മ്മാതാക്കളും രംഗതെത്തി. ഇപ്പോഴിതാ പ്രതിഫലം വെട്ടിക്കുറച്ച്‌ നടി കീര്‍ത്തി സുരേഷ്. 20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി.

കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പെന്‍ഗ്വിന്‍’ ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും. ഈശ്വര്‍ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസാണ് നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button