ബോളിവുഡ് താരം സല്‍മാന്‍ ഖാനും കുടുംബവും തന്റെ കരിയര്‍ നശിപ്പിക്കുന്നതായി ആരോപിച്ച് സംവിധായകന്‍ അഭിനവ് സിങ് കശ്യപ്. 2010ല്‍ റിലീസായ ‘ദബാംഗ്’ എന്ന ചിത്രത്തിന് ശേഷം തന്നെ ഭീഷണിപ്പെടുത്തിയതായും മാനസികാരോഗ്യം നശിപ്പിച്ചതായും അഭിനവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. തന്നെ കൊല്ലുമെന്നും കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറയുന്നു. ഒരു ദശാബ്ദക്കാലം വ്യക്തിപരമായി കഷ്ടപ്പെടുന്നതുകൊണ്ട് തന്നെ ബോളിവുഡിലെ എല്ലാ ടാലന്റ് മാനേജ്മെന്റ് ഏജന്‍സികളും കലാകാരന്മാര്‍ക്കുള്ള മരണക്കെണിയാണെന്നു തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം പങ്കുവച്ചു
സംവിധായകന്റെ കുറിപ്പ്:
പത്ത് വര്‍ഷം മുമ്ബ് ഞാന്‍ ദബാംഗ് 2 നിര്‍മ്മിക്കുന്നതില്‍ നിന്ന് പുറത്തുപോയതിന്റെ കാരണം, സൊഹൈല്‍ ഖാനുമായും കുടുംബവുമായും ചേര്‍ന്ന് അര്‍ബാസ് ഖാന്‍ എന്നെ ഭീഷണിപ്പെടുത്തി എന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനാലാണ്. ശ്രീ അഷ്ടവിനായക് ഫിലിംസുമായുള്ള എന്റെ രണ്ടാമത്തെ പ്രൊജക്‌ട് അര്‍ബാസ് ഖാന്‍. അവരുടെ മേധാവി ശ്രീ. രാജ് മേത്തയെ വ്യക്തിപരമായി വിളിച്ച് അവര്‍ എന്നോടൊപ്പം ഒരു സിനിമ ചെയ്താല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍കൂറായി തന്ന പണം ശ്രീ അഷ്ടവിനായക് ഫിലിംസിന് മടക്കി നല്‍കി ഞാന്‍ വിയകോം പിക്‌ചേഴ്‌സുമായി ചേര്‍ന്ന് ചിത്രം ഒരുക്കാന്‍ ശ്രമിച്ചു. അവിടെയും അതു തന്നെ സംഭവിച്ചു.
ഇത്തവണ സൊഹൈല്‍ ഖാനാണ് അത് ചെയ്തത്. അന്നത്തെ വിയകോം സിഇഒ വിക്രം മല്‍ഹോത്രയെ സൊഹൈല്‍ ഭീഷണിപ്പെടുത്തി. എന്റെ പ്രോജക്റ്റ് അട്ടിമറിക്കപ്പെട്ടു. കരാറില്‍ ഒപ്പുവയ്ക്കുന്ന സമയത്ത് ലഭിച്ച ഏഴ് കോടി രൂപയും ഒരു കോടിയോളം വരുന്ന അതിന്റെ പലിശയും മടക്കി നല്‍കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അപ്പോഴാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് എന്റെ രക്ഷയ്ക്കെത്തിയത്. എന്റെ ബെഷറാം എന്ന ചിത്രത്തിനായി ഞങ്ങള്‍ കരാര്‍ ഉണ്ടാക്കി. എന്റെ എല്ലാ പദ്ധതികളും സൃഷ്ടിപരമായ പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു.
എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികള്‍ എന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു. അങ്ങനെ എന്റെ കുടുംബം തന്നെ തകര്‍ന്നു. 2017ല്‍ ഞാന്‍ വിവാഹ മോചിതനായി. അവരുടെ ഭീഷണിക്ക് ഞാന്‍ വഴങ്ങില്ല. എന്റെയോ അവരുടേയും അവസാനം വരെ ഞാന്‍ പോരാടും. ഇനിയെനിക്ക് ക്ഷമിക്കാനാകില്ല. തിരിച്ചടിക്കാന്‍ സമയമായി.
സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ വൈആര്‍എഫ് ടാലന്റ് മാനേജ്മെന്റ് ഏജന്‍സി വഹിച്ച പങ്ക് വ്യക്തമാണ്. ഇത് അധികാരികള്‍ അന്വേഷിക്കേണ്ടതുണ്ട്. ഈ ആളുകള്‍ കരിയര്‍ സൃഷ്ടിക്കുന്നില്ല. അവ നിങ്ങളുടെ കരിയറും ജീവിതവും നശിപ്പിക്കുന്നു. ഒരു ദശാബ്ദക്കാലം വ്യക്തിപരമായി കഷ്ടപ്പെടുന്ന എനിക്ക്, ബോളിവുഡിലെ എല്ലാ ടാലന്റ് മാനേജ്മെന്റ് ഏജന്‍സികളും കലാകാരന്മാര്‍ക്കുള്ള മരണക്കെണിയാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.
Post Your Comments