BollywoodCinemaGeneralLatest NewsNEWS

അമ്മയുടെ ഓർമ്മകളിൽ ; ‘ക്ഷണികമായ ജീവിത’ത്തെ കുറിച്ച് സുശാന്തിന്റെ അവസാന പോസ്റ്റ് ; വേദനയോടെ പങ്കുവച്ച് ആരാധകർ

ക്ഷണികമായ ജീവിതം, ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ …അമ്മ

പ്രശസ്ത നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ചിത്രം പങ്കുവച്ച് ക്ഷണികമായ ജീവിതത്തെ കുറിച്ച് പങ്കുവച്ച സുശാന്തിന്റെ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ വിങ്ങലാകുന്നത്.

”കണ്ണുനീര്‍ തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം
അവസാനിക്കാത്ത സ്വപ്നങ്ങള്‍ ഒരു പുഞ്ചിരി കൊത്തുപണി ചെയ്യുന്നു
ക്ഷണികമായ ജീവിതം, ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ …അമ്മ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

തന്റെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ബയോപിക് ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യാണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

https://www.instagram.com/p/CA-S3cIDWOx/

തുടര്‍ച്ചയായി നാലാമത്തെ മരണമാണ് ബോളിവുഡ് ലോകത്ത് ഉണ്ടായിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നീ നടന്‍മാര്‍ക്ക് പിന്നാലെ ഗായകനും സംഗീതജ്ഞനുമായ സാജിദ് വാജിദും അടുത്തിടെ അന്തരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button