GeneralLatest NewsMollywoodNEWS

മറ്റേതൊരു അവയവത്തിനും നല്‍കുന്ന ചികിത്സപോലെതന്നെ; അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല, ഞാനും മാനസികാരോഗ്യ വിദഗ്ധനെ കണ്ടിട്ടുണ്ട്; രജിഷ വിജയന്‍

രജീഷ മാത്രമല്ല സുശാന്തിനെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചു നടന്‍ കുഞ്ചാക്കോ ബോബനും തുറന്നെഴുതിയി‌രുന്നു.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് വിഷാദ രോഗത്തില്‍ ആയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു. ഇതിനു പിന്നാലെ
മാനസികാരോഗ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയനും ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.

മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു പോകുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജിഷ തുറന്നുപറഞ്ഞു. ഒരു വിദഗ്ധന് ഇക്കാര്യത്തില്‍ തീര്‍ച്ചയായും സഹായിക്കാന്‍ കഴിയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

രജീഷ മാത്രമല്ല സുശാന്തിനെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയതിനൊപ്പം മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചു നടന്‍ കുഞ്ചാക്കോ ബോബനും തുറന്നെഴുതിയി‌രുന്നു. വിഷാദവും ആന്‍സൈറ്റിയും പുതിയകാലത്തിലെ കാന്‍സറാണെന്നും അഭിപ്രായപ്പെട്ട താരം ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണമെന്നും കുറിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button