
പ്രശസ്ത നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് സംവിധായകനും നിര്‍മ്മാവുമായ കരൺ ജോഹറും നടി അനുഷ്ക ശര്‍മയും പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ചർച്ചയാകുന്നു. ഏറെ വൈകാരികമായാണ് ഇരുവരും വിയോഗവാർത്തയോട് പ്രതികരിച്ചിരിക്കുന്നത്.
‘കഴിഞ്ഞ വര്‍ഷം നീയുമായി ഒരു ബന്ധവും വെച്ചു പുലര്‍ത്താതിരുന്നതിൽ ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. നിന്റെ ജീവിതം മറ്റൊരാളുമായി പങ്കുവെയ്ക്കാൻ നീ ആഗ്രഹിച്ചിരുന്ന സമയമാണിതെന്ന് ഇപ്പോള്‍ ഞാനറിയുന്നു.’
‘പക്ഷേ എനിക്കതിനായില്ല, ഇനി ആ തെറ്റ് ആവര്‍ത്തിക്കില്ല, നമ്മുടെ ബന്ധങ്ങള്‍ വളര്‍ത്താൻ കഴിയാതെ പോകുന്ന കാലഘട്ടമാണിത്. സുശാന്തിന്റെ ഈ മരണം മറ്റുള്ളവരിലേക്ക് കടന്നു ചെല്ലാൻ എന്നെ പ്രേരിപ്പിക്കുകയാണ്, .’–കരൺ ജോഹർ കുറിച്ചു.
Post Your Comments