
ബോളിവുഡ് താരം സുശാന്തിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇതുവരെ സിനിമാ ലോകം മുക്തമായിട്ടില്ല, മരണത്തെക്കുറിച്ചുള്ള ചർച്ചകൾ സൈബർ ഇടങ്ങളിലടക്കം നടക്കുകയാണ്.
എന്നാൽ അടുത്തിടെ താരത്തിൻ്റെ വിവാഹം നിശ്ചയിച്ചതായും നടി റിയ ചക്രബർത്തിയുമായി അടുപ്പത്തിലായിരുന്നു എന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതിനൊക്കെ പിന്നാലെ സുശാന്തിൻ്റെ ഏറ്റവുമടുത്ത ബന്ധു തൻ്റെ പ്രിയപ്പെട്ടവൻ്റെ വിയോഗത്തിൽ വിതുമ്പലടക്കാനാകാതെ തേങ്ങുകയാണ്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും അവൻ ദൈവഭയമുള്ളവനായിരുന്നെന്നും പറയുകയാണ് സുശാന്തിൻ്റെ സഹോദരീ ഭർത്താവ്, പോലീസിലെ ഉന്നത ഉദ്യോഗസ്തനാണ് ഇദ്ദേഹം.
താൻ കണ്ടിരുന്ന സുശാന്ത് വളരെ പോസിറ്റീവായ വ്യക്തിത്വമാണെന്നും ദൈവത്തെ പേടിച്ച് ജീവിക്കുന്ന മനുഷ്യനാണെന്നുമാണ്. കുറച്ച് പ്രശ്നങ്ങൾ സുശാന്ത് നേരിട്ടിരുന്നുവെന്നും ഒപി സിങ് വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ഹരിയാന ചീഫ് മിനിസ്റ്റേഴ്സ് ഓഫീസിലെ സ്പെഷ്യൽ ഓഫീസറായി ചുമതല ഏറ്റിരിക്കുകയാണ് പോലീസ് അഡീഷണൽ ഡയറക്ടറൽ ജനറൽ കൂടിയായ ഒപി സിങ് പറഞ്ഞു.
പിതാവുമായി കല്യാണകാര്യങ്ങൾ സംസാരിച്ചിരുന്നതായും സുശാന്തിൻ്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നെന്നും അച്ഛനുമായി ഇക്കാര്യം സംസാരിച്ചെന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത് ഇന്നായിരുന്നു. അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ച് ചെറിയ രീതിയിൽ കല്യാണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു സുശാന്തെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
Post Your Comments