GeneralLatest NewsMollywood

എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ; വേർപാട് നിർഭാഗ്യകരമെന്നു എം.ജി.ശ്രീകുമാർ

തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 68 വയസ്സായിരുന്നു.

സംഗീത സംവിധായകന്‍  എം.ജി രാധാകൃഷ്ണന്റെ പത്നി പത്മജ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗായകനും  സഹോദരനുമായ എം.ജി.ശ്രീകുമാർ. എം.ജി രാധാകൃഷ്ണനും പത്മജയും വിവാഹതിരായ കാലം മുതലുള്ള ഒരുപാട് ഓർമകൾ തനിക്കുണ്ടെന്ന് പത്മജയുടെ ചിത്രം പോസ്റ്റു ചെയ്ത് ശ്രീകുമാര്‍ കുറിച്ചു.

‘എന്റെ ചേട്ടൻ കല്യാണം കഴിക്കുമ്പോൾ തുടങ്ങിയുള്ള എത്രയോ ഓർമകൾ. പത്മജ ചേച്ചി ഒരു നല്ല കലാകാരി, നർത്തകി. നിരവധി മേഖലകളിൽ പ്രവർത്തിച്ചു. പത്മജ ചേച്ചി എഴുതി ചേട്ടൻ ഈണം നൽകിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾ ആകാശവാണിയിൽ ഉണ്ട്. ചേച്ചി പെട്ടെന്ന് നമ്മെയെല്ലാം വിട്ടു പോയത് വളരെ നിർഭാഗ്യകരമായിപ്പോയി. ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ’.– എം.ജി.ശ്രീകുമാർ കുറിച്ചു.

കവയത്രി, ഗാനരചയിതാവ്, ചിത്രകാരി എന്നീ നിലകളില്‍ ശ്രദ്ധേയയായിരുന്നു പത്മജ. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. 68 വയസ്സായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button