ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
പ്രിയപ്പെട്ട പത്മജ ചേച്ചിക്ക് വിട…
ഇത്രപെട്ടെന്ന്…വിശ്വസിക്കാനാവുന്നില്ല…
മലയാളത്തിന്റ്റെ എണ്ണം പറഞ്ഞ സംഗീത സംവിധായകൻ,M G രാധാകൃഷ്ണൻ ചേട്ടന്റ്റെ,പ്രിയ പത്നി പത്മജ രാധാകൃഷ്ണൻ
ഈ ലോകത്തോട് വിട പറഞ്ഞു…വ്യക്തിപരമായി എനിക്കൊരുപാട് ആത്മബന്ധമുളള കുടുംബമാണ്,രാധാകൃഷ്ണൻ ചേട്ടന്റ്റേത്…
എന്നെ ഒരു സിനിമ സംവിധായകനാക്കിയതിൽ,രാധാകൃഷ്ണൻ ചേട്ടനും,പത്മജ ചേച്ചിക്കും ഒരുപാട് പങ്കുണ്ട്..
തിരുവനന്തപുരത്ത് രാധാകൃഷ്ണൻ ചേട്ടന്റ്റെ മേടയിൽ വീട്ടിൽ ഇനി സംഗീതമില്ല..ചേച്ചിയുണ്ടാക്കി തന്ന ഭക്ഷണത്തിന്റ്റെ രുചി ഇന്നും എന്റ്റെ നാവിലുണ്ട്…സിനിമ ,രാഷ്ടീയ,സാമൂഹിക രംഗത്തെ പ്രമുഖർക്ക് ഏറ്റവും പരിചിതമായ മേടയിൽ വീട്,അനാഥമാവുകയാണ്…പത്മജ ചേച്ചി എല്ലാവർക്കും പ്രിയപ്പെട്ടവരാണ്…ചിരിക്കുന്ന മുഖത്തോടെയല്ലാതെ ചേച്ചിയെ കാണുക വിരളമാണ്…സഹോദരതുല്ല്യനായി ഞാൻ സ്നേഹിക്കുന്ന അവരുടെ മകൻ രാജാകൃഷ്ണൻ ഈ വിയോഗം എങ്ങനെ സഹിക്കും…മലയാള സിനിമയിലെ മികച്ച സൗണ്ട് ഡിസൈനറായ രാജാകൃഷ്ണന്റ്റെ,ഓരോ വിജയത്തിലും,പ്രാർത്ഥനകളോടെയും,അഭിമാനത്തോടെയും അവന് പിന്തുണ നൽകിയിരുന്ന,ആ അമ്മയുടെ മരണം,താങ്ങാവുന്നതിനപ്പുറമാണ്…
https://www.facebook.com/nishad.mohamed.7/posts/3039581049460982
Post Your Comments