മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് ബഷീര്‍ ബഷി. കുടുംബ ജീവിതത്തിന്റെ പേരില്‍ വിമര്‍ശനം കേട്ടിരുന്നു. ബഷീര്‍ ബഷിയ്ക്ക് രണ്ട് ഭാര്യമാരുണ്ട് എന്നതായിരുന്നു കൂടുതല്‍ ആളുകള്‍ക്കും പ്രശ്നമായത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ബഷീര്‍ ബഷിയുടെ കുടുംബത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ സംരംഭവുമായി എത്തിയ ബഷീറിന്റെ ചിത്രങ്ങളാണ് തരംഗമാവുന്നത്.
ലോക്ഡൗണ്‍ കാലത്ത് കുറച്ച് കൃഷി പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബഷീര്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങള്‍ താരം പങ്കുവെക്കുകയും ചെയ്തു. ‘കൃഷി ഒരു മനുഷ്യന് ഏറ്റവും ആരോഗ്യപ്രദവും ഉപകാരമുള്ളതും ഉത്തമമായതുമായ തൊഴിലാണ്’ എന്ന ക്യാപ്ഷന്‍ ഇട്ട് കൊണ്ട് തന്റെ കൃഷിയില്‍ വിളവ് ലഭിച്ച ചില ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. വെണ്ടക്കയും പച്ചമുളകും അടക്കമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ബഷീറിന്റെ കൃഷിയിടത്തിലുണ്ട്. ചിത്രങ്ങള്‍ക്ക് താഴെ കര്‍ഷകശ്രീ എന്ന കമന്റുമായി ബഷീറിന്റെ ഭാര്യ സുഹാന എത്തി.
നടി അഞ്ജലി അമീര്‍ ഒരു കിലോ പച്ചമുളക് തരാമോ എന്ന് ചോദിച്ചിരുന്നു. ആകുമ്ബോള്‍ തരാമെന്നായിരുന്നു ബഷീറിന്റെ ഉത്തരം.
Post Your Comments