ആത്മസഖിയെന്ന പരമ്ബരയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അവന്തിക മോഹന്‍. ഡോക്ടര്‍ നന്ദിതയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു താരത്തിനു ലഭിച്ചത്. റെയ്ജന് രാജനായിരുന്നു അവന്തികയുടെ നായകനായി അഭിനയിച്ചത്. എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയും മികച്ച ജോഡികളെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. എന്നാല്‍ ആത്മസഖി മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയില്‍ അവന്തിക സീരിയലില്‍ നിന്നും അപ്രത്യക്ഷയായി.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരമ്ബരയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് അവന്തിക പറഞ്ഞിരുന്നു. ക്ലൈമാക്സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. പുതിയതായെത്തിയ നായികയെ ആരാധകര്‍ക്ക് അത്ര ഇഷ്ടമായില്ല. അധികം വൈകാതെ തന്നെ പരമ്ബര അവസാനിപ്പിച്ചു. അതിന് ശേഷമാണ് ഇതേ താരജോഡിയെ അണിനിരത്തി പുതിയ പ്രിയപ്പെട്ടവള്‍ എന്ന പരമ്ബര എത്തിയത്. ഡോക്ടര്‍ വേഷത്തില്‍ അവന്തികയും റെയ്ജനും എത്തിയ പരമ്പര ലോക്ഡൌണിനു ശേഷം ആരംഭിച്ചപ്പോഴാണ് പുതിയ ട്വിസ്റ്റ്. സീരിയല്‍ വീണ്ടും തുടങ്ങിയെങ്കിലും മറ്റൊരു നായികയാണ് എത്തിയത്.
താരത്തിന് എന്ത് പറ്റി, സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ താരത്തിനോട് തന്നെ ഇതേക്കുറിച്ച് ചോദിച്ചതോടെ മറുപടിയുമായി അവന്തിക എത്തി.
ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും നിരവധി പേരാണ് തന്നോട് സീരിയലിനെക്കുറിച്ച് ചോദിച്ച് എത്തിയിട്ടുള്ളതെന്നും അവന്തിക പറയുന്നു. ലോക് ഡൗണായതിന് ശേഷമുള്ള യാത്ര ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഷൂട്ടിംഗിന് താനെത്താതിരുന്നതെന്നും താരം പറയുന്നു. പഞ്ചാബിലാണ് കുടുംബസമേതമായി അവന്തിക താമസിക്കുന്നത്.
കൊറോണയും ലോക്ഡൌണും കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യാത്രയ്ക്ക് കടുത്ത നിബന്ധനകളാണ് ഉള്ളത്. അതുകൊണ്ട് പല താരങ്ങളും സീരിയലുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.
Post Your Comments