ലോക്ക്‌ഡൗണ്‍ കാലത്ത് ടിക്ക് ടോക്കിലും മറ്റും സജീവമായിരുന്ന തെന്നിന്ത്യന്‍ നടി തൃഷ സോഷ്യല്‍ മീഡിയയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. താല്‍ക്കാലികമായൊരു ബ്രേക്ക് എടുക്കുകയാണെന്നും ഉടന്‍ തിരിച്ചുവരുമെന്നുമാണ് തൃഷ ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ ലോക്ഡൌണില്‍ ഏറെ സജീവമായിരുന്നു തൃഷ. എന്നാലിപ്പോള്‍ ഡിജിറ്റല്‍ ബ്രേക്കിന്റെ സമയമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. താന്‍ ഡിജിറ്റല്‍ ഡിറ്റോക്‌സില്‍ പോകുന്നതിന് പിന്നില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ വ്യക്തമാക്കി.
‘വിണ്ണെത്താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ലോക്ക്ഡൗണ്‍കാലത്ത് ഗൗതം മേനോന്‍ ഒരുക്കിയ ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്നി’ല്‍ ആണ് താരം അവസാനം എത്തിയത്.
Post Your Comments