ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ അപ്രതീക്ഷിത മരണവാര്‍ത്തയുടെ ഞെട്ടലിലാണ് ആരാധകര്‍. 34 കാരനായ സുശാന്ത് മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നടന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാന്‍ കഴിത്ത അവസ്ഥയിലാണ് സഹ താരങ്ങള്‍. വാര്‍ത്ത വ്യാജമായിരിക്കണേ എന്നായിരുന്നു ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ പ്രതികരണം.
വാക്കുകള്‍ക്കപ്പുറം നടുക്കിയ വാര്‍ത്ത എന്നാണ് മലയാളത്തിന്റെ പ്രിയ നടന് ഇന്ദ്രജിത് കുറിച്ചത്. സുശാന്തിന്റെ മരണവാര്‍ത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് മഞ്ജു വാര്യറും ജയസൂര്യയും അടക്കമുള്ള താരങ്ങള്‍. നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും സുരാജും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വലിയ നഷ്ടം എന്നാണ് സുരാജ് കുറിച്ചത്.
Post Your Comments