BollywoodGeneralLatest News

പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും; നന്ദി സുശാന്ത്, താങ്കളെ കേരളം ഒരിക്കലും മറക്കില്ല!!

നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‌പുത് (34) മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത മലയാളികളെയും ഞെട്ടിച്ചിരിക്കുകയാണ്. 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയ സുശാന്തിന്റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ ആത്മഹത്യ.

മലയാള സിനിമയില്‍ അഭിനയിച്ചിട്ടിലെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയങ്കരനാണ് താരം. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്താന്‍ സുശാന്തും പങ്കുചേര്‍ന്നിരുന്നു. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ആ സംഭവം ഇങ്ങനെ.. ശുഭംരഞ്ജന്‍ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. ”നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ സംഭാവന നല്‍കും. ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം” എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിനു പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. അപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്‌നേഹം..എന്റെ കേരളം- സുശാന്ത് കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button