BollywoodGeneralLatest News

ഇപ്പോഴും ചോദിക്കുന്നത് ഞാന്‍ ചെയ്ത പഴയ തെറ്റിനെക്കുറിച്ച്‌; തുറന്നു പറഞ്ഞ് നടി

സിനിമ മേഖലയിലെ എല്ലാ നടന്മാര്‍ക്കും വേണ്ടിയാണ് താന്‍ ഇത് എഴുതുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

പഴയ തെറ്റിന്റെ പേരില്‍ ഇപ്പോഴും വിവാദനായികയാവുന്നതില്‍ അതൃപ്തി പങ്കുവച്ചു നടി സാറ ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തുറന്ന കത്തിലൂടെയാണ് സാറയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സാറ തന്റെ ചുണ്ടില്‍ നടത്തിയ മാറ്റം പരാജയമായതിനെക്കുറിച്ച്‌ തുറന്നു പറഞ്ഞിരുന്നു. ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് അതൃപ്തി അറിയിച്ച് വീണ ടും എത്തിയത്..

താന്‍ നിഷ്‌കളങ്കമായി പറയുന്ന കാര്യങ്ങള്‍ വിവാദമാകുന്നത് ഹൃദയം തകര്‍ക്കുന്നുണ്ടെന്നു താരം കുറിക്കുന്നു. 20 ഷോകള്‍ ചെയ്തിട്ടും പണ്ട് ഞാന്‍ ചെയ്ത തെറ്റുകളെക്കുറിച്ച്‌ ചോദിക്കുന്നത് എന്തുകൊണ്ടാണ്? സിനിമ മേഖലയിലെ എല്ലാ നടന്മാര്‍ക്കും വേണ്ടിയാണ് താന്‍ ഇത് എഴുതുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

‘ഞാന്‍, സാറാ ഖാന്‍, ഹൃദയത്തില്‍ വളരെ സിംപിളായ പെണ്‍കുട്ടിയാണ്. അഭിനയിക്കാനും പാട്ടുപാടാനും എഴുതാനും സന്തോഷത്തോടെയിരിക്കാനും ഇഷ്ടപ്പെടുന്ന ഒരാള്‍. ദൈവഭാഗ്യത്തില്‍ നിരവധി ടിവി ഷോകള്‍ ചെയ്യാന്‍ സാധിച്ചു. പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എന്തു പറയണമെന്നും എന്തു പറയരുതെന്നും പറഞ്ഞുതരാന്‍ എനിക്ക് മാനേജര്‍മാര്‍ ഇല്ല. ഞാന്‍ എപ്പോഴും ഞാനായിട്ടാണ് ഇരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ സുഹൃത്തുക്കളെപ്പോലെയാണ് കാണുന്നത്. ഇതുകൊണ്ട് എന്റെ സുഹൃത്തുക്കളോട് സംസാരിക്കുന്നതുപോലെയാണ് ഞാന്‍ അവരോട് സംസാരിക്കുക. എന്നാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതും ഞാനായി ഇരിക്കുന്നത് എനിക്ക് വിവാദനായികയാക്കി മാറ്റുമെന്ന് എനിക്കറിയില്ലായിരുന്നു. ‘ സാറ കുറിച്ചു.

ഇത്ര അധികം ഷോകള്‍ ചെയ്തിട്ടും എന്നോട് പഴയ തെറ്റുകളെക്കുറിച്ച്‌ ചോദിക്കുന്നത് എന്താണ്. പ്രശസ്തിയില്ലാതെ സാധാരണക്കാരനായിരുന്നാല്‍ ഈ പ്രശ്‌നം ഒന്നുമുണ്ടാകില്ല. പണ്ട് ചെയ്ത തെറ്റുകള്‍ മറക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുന്ന സാധാരണക്കാരോട് എനിക്ക് അസൂയയാണ്. അഭിനേതാക്കളുടെ കാര്യത്തില്‍ അവര്‍ ചെയ്യുന്ന തെറ്റുകള്‍ അവരുടെ ടാഗായി മാറുമെന്നും സാറ അഭിപ്രായപ്പെട്ടു

shortlink

Post Your Comments


Back to top button