മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമന്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് നടന് രഞ്ജിത്തുമായി താരം പ്രണയത്തിലായത്. അതിനു പിന്നാലെ ഇരുവരും ജീവിതത്തിലും ഒന്നിച്ചതോടെ സിനിമയില്‍നിന്നും താരം ഇടവേള എടുത്തു. എന്നാല്‍ ഈ ദാമ്പത്യം അധികം നീണ്ടു പോയില്ല. ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ വിവാഹത്തകര്ച്ചയെക്കുറിച്ചു തുറന്നു പറയുകയാണ് താരം. രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്നും കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുകയെന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിച്ചെന്നും പ്രിയ പറയുന്നു.
”മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു.” പ്രിയ പറഞ്ഞു
”കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്ബോള്‍, നഷ്ടപ്പെടുമ്ബോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്.” താരം കൂട്ടിച്ചേര്‍ത്തു
Post Your Comments