CinemaGeneralKollywoodLatest NewsNEWS

‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല; സഹോദരന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അനിയന്‍ ധ്രുവ

കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്

പ്രശസ്ത കന്നഡ ചലച്ചിത്ര താരവും തന്റെ സഹോദരനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അനിയന്‍ ധ്രുവ സര്‍ജ. തന്റെ സഹോദരനെ നഷ്ടപ്പെട്ട വേദന താങ്ങാതെ ധ്രുവ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഹൃദയഭേദകമാണ്, സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌, ‘എനിക്ക് നിന്നെ തിരികെ വേണം. നീയില്ലാതെ പറ്റുന്നില്ല,’ എന്നാണ് ധ്രുവ കുറിച്ചത്.

കൂടാതെ ധ്രുവ പങ്കുവച്ച അതേ ചിത്രമായിരുന്നു ചിരഞ്ജീവിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റും. സഹോദരങ്ങള്‍ക്ക് ഒപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും അടുത്തിടെ എടുത്തൊരു ചിത്രവുമായിരുന്നു അദ്ദേഹം പങ്കുവച്ചത്. “അന്നും ഇന്നും..ഞങ്ങള്‍ ഒരുപോലെ,” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരന്മാരായ ധ്രുവ സര്‍ജയയും സൂരജ് സര്‍ജയുമുണ്ടായിരുന്നു.

എന്നാൽ “20 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോസ് ഇതുപോലെ കാണാന്‍ ഞാനാഗ്രഹിക്കുന്നു,” എന്നാണ് ചിത്രത്തിന് സഹോദരി അപര്‍ണ സര്‍ജ നല്‍കിയ കമന്റ്. എന്നാല്‍ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി അവരുടെ ചിരു യാത്രയായി.ഏറെ നടുക്കത്തോടെയാണ് സിനിമാലോകം താരത്തിന്റെ മരണവാര്‍ത്ത കേട്ടത്, ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

സൂപ്പർ താരമായ തമിഴ്-കന്നഡ നടന്‍ അര്‍ജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി, 2009 ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്, അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്, പത്ത് വര്‍ഷത്തോളം നീണ്ട കരിയറില്‍ 20 ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.

കഴിഞ്ഞ 2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം, ‘ആട്ടഗര’ എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ എത്തിയത്, ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button