![](/movie/wp-content/uploads/2020/06/rethan.jpg)
ബോളിവുഡ് സിനിമാ മേഖലയില്‍ യുവനടന് സുശാന്ത് സിംഗിന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സിനിമാ ലോകം. മുന്‍കാല ബോളിവുഡ് നടന് രത്തന്‍ ചോപ്ര അന്തരിച്ചു. 70 വയസ്സായിരുന്നു. പഞ്ചാബിലെ മലര്കോട്ലയില് വച്ച് വെള്ളിയാഴ്ച്ചയായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു.
ചോപ്രയുടെ ദത്തുപുത്രി അനിതയാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. അവിവാഹിതനായിരുന്ന നടന് ക്യാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ധര്‍മ്മേന്ദ്ര, അക്ഷയ് കുമാര്‍, സോനു സൂദ് തുടങ്ങിയവരോട് ധനസഹായമാവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ പ്രതികരണമൊന്നുമുണ്ടായില്ലെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തനൂജ നായികയയെത്തിയ മമ്മി കീ ഗുഡിയാ(1972) ആണ് പ്രസിദ്ധമായ ചിത്രം. അയിനാ(1977) എന്നൊരു ചിത്രത്തിലും വേഷമിട്ടിരുന്നു. അബ്ദുള്‍ ജബ്ബാര്‍ ഖാന് എന്നായിരുന്നു യഥാര്‍ഥ പേര്.
Post Your Comments