ഏറ്റവും അധികം ആരാധകരുള്ള ഭക്ഷ്യ വസ്തുവാണ് പൊറോട്ട. ഇപ്പോള്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുകയാണ്. ഫുഡ് ഫാസിസം എന്നാണു ഇതിനെ പലരും വിമര്‍ശിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് താരം വരുണ്‍ ധവാനും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ജിഎസ്ടി ഈടാക്കുന്ന വാര്‍ത്ത പങ്കുവച്ചാണ് “ഈ വിഡ്ഢിത്തരം യാഥാര്‍ഥ്യമല്ലെന്ന് ആരെങ്കിലും എന്നോട് പറയൂ” എന്ന് വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.
Post Your Comments